കടുത്തുരുത്തി: വാലാച്ചിറയിലെ ഒയാസിസ് കുടുംബശ്രീ യൂണിറ്റിന്റെ മൂന്നാമത് ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മികച്ച വിളവ് ലഭിച്ചെങ്കിലും ഇക്കുറി ശക്തമായി പെയ്ത മഴ കൃഷിക്ക് നാശമുണ്ടാക്കി. വിളവെടുക്കുന്ന പൂക്കൾ പ്രാദേശികമായി തന്നെ വിറ്റു തീര്‍ക്കുകയാണ് ചെയ്യുന്നത്.
പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം വാട്സാപ്പിലും മറ്റും സന്ദേശം അയച്ചാണ് പബ്ലിസിറ്റി നല്‍കുന്നത്. ഓണക്കാലമായതോടെ സ്കൂളുകൾ, സ്ഥാപനങ്ങൾ, ക്ലബ്ബുകൾ വിവിധ സര്‍ക്കാര്‍ ഓഫീസുകൾ എന്നിവിട ങ്ങളിലൊക്കെ ഓണാഘോഷവും പൂക്കളമിടീലും നടക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പൂക്കളമിടാൻ ആവശ്യക്കാരെത്തുന്നുണ്ട്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബർ സിറിയക്ക് ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശ്രീദേവി സുബ്ബരായന്‍, കുടുംബശ്രീ അംഗങ്ങളായ സിനി എന്‍. ജോണ്‍, അഞ്ചുമോള്‍ കെ. മാത്യു, കെ. പ്രഭ, ലീലാമ്മ മത്തായി എന്നിവര്‍ പങ്കെടുത്തു.